SignIn
Kerala Kaumudi Online
Thursday, 11 June 2026 9.14 AM IST

വ്യാപാരി വ്യവസായി വടശ്ശേരിക്കോണം യൂണിറ്റ്

vadaserikonam-unit

വർക്കല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടശ്ശേരിക്കോണം യൂണിറ്റ് ദ്വൈവാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി സി.ധനീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാജനറൽ സെക്രട്ടറി ബി.ജോഷിബാസു അദ്ധ്യക്ഷത വഹിച്ചു. പാലച്ചിറ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്ര് സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഒ.എസ്.അംബിക എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, ജില്ലാപഞ്ചായത്തംഗം നബീൽകല്ലമ്പലം,സമിതി ജില്ലാ ഭാരവാഹികളായ എം.എ.ഷിറാസ്ഖാൻ,വെളളറട രാജേന്ദ്രൻ,ഗോപകുമാർ, എം.എം.സഫർ,മുഹമ്മദ് റാഫി,ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റ് ജനറൽ സെക്രട്ടറി എസ്.പ്രദീപ് സ്വാഗതവും ട്രഷറർ എസ്.ഷൈൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL