
ചിറയിൻകീഴ്: പെരുങ്ങുഴി നാലുമുക്ക് ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിൽ ഇടവമാസ ചതയദിന വിശ്വാസി സംഗമവും സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ പഠനോപകരണ വിതരണവും നടന്നു.അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു ഉദ്ഘാടനം ചെയ്തു.എസ്.എൻ.ഡി.പി യോഗം ഇടഞ്ഞുംമൂല ശാഖ പ്രസിഡന്റ് സന്തോഷ് നാലുമുക്ക് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം പഠനോപകരണ വിതരണോദ്ഘാടനം നടത്തി.ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി,ഡയറക്ടർ ബോർഡംഗം അഴൂർ ബിജു, യൂണിയൻ കൗൺസിലർ സി.കൃത്തിദാസ്, ഗ്രാമപ്പഞ്ചായത്തംഗം എസ്.ശാലിനി, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കെ.പുഷ്കരൻ, കെ.രഘുനാഥൻ, ശാഖാ പ്രസിഡന്റ് സാംബശിവൻ, ഗുരു മണ്ഡപ കാര്യദർശി എൻ.അജിത്ത്, രക്ഷാധികാരി ഇ.സുരേന്ദ്രൻ, കുമാരി നിവേദിത, ശാഖ ഭാരവാഹികളായ എൻ.സദാശിവൻ, മോഹനൻ, സന്ധ്യ വിജയൻ, വിക്രമൻ, കവിതമധു,സുന്ദരേശൻ എന്നിവർ പങ്കെടുത്തു.പഠനോപകരണം സൗജന്യമായി നൽകിയത് പ്രവാസിയും ഗുരു മണ്ഡപ രക്ഷാധികാരിയുമായ കെ.തുളസിയും സഹപ്രവർത്തകരുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |