SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.45 AM IST

ആനന്ദബോസിന്റെ രാജി ബംഗാൾ ബി.ജെ.പിയുടെ അതൃപ്‌തിയിൽ

s

ന്യൂഡൽഹി: സി.വി. ആനന്ദബോസിന്റെ ചില നടപടികളോടുള്ള പശ്ചിമ ബംഗാൾ ബി.ജെ.പി, ആർ.എസ്.എസ് ഘടകത്തിന്റെ എതിർപ്പാണ് ഗവർണർ സ്ഥാനത്തു നിന്നുള്ള അപ്രതീക്ഷിത രാജിക്ക് വഴിതെളിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കെ ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിനൊപ്പം നിന്നതോടെ രാജി അനിവാര്യമായി.

മമതാബാനർജിയോട് കലഹിച്ചും സൗഹൃദം പുലർത്തിയും ഗവർണർ നടത്തിയ ഇടപെടലുകളെല്ലാം കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ്. സംസ്ഥാന സർക്കാർ പിന്തുണയോടെ നടന്ന അതിക്രമങ്ങൾ പുറത്തുകൊണ്ടുവരാൻ ഗവർണർ നേരിട്ട് നടത്തിയ നീക്കങ്ങളും അതിന്റെ ഭാഗമായിരുന്നു. സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനും ഇതറിയാമായിരുന്നു. എന്നാൽ ഗവർണർ തങ്ങളോട് ആലോചിക്കാതെയും അഭിപ്രായം തേടാതെയുമാണ് പലതും നടപ്പാക്കുന്നതെന്ന് സംസ്ഥാന ഘടകം പരാതിപ്പെട്ടു. സർവകലാശാലകളിൽ യോഗ്യത ഇല്ലാത്ത ചിലരെ കൊണ്ടുവരാനുള്ള നീക്കം ഗവർണർ തടഞ്ഞതും ബി.ജെ.പി ഘടകത്തെ ചൊടിപ്പിച്ചു. പശ്ചിമ ബംഗാളിൽ അധികാരത്തിലേറാനുള്ള മാസ്റ്റർ പ്ളാൻ നടപ്പാക്കാൻ ഈ ഭിന്നത തടസമാകുമെന്ന് കേന്ദ്ര നേതൃത്വം കണക്കുകൂട്ടി. അമിത്ഷാ ഇടപെട്ട് രാജി ആവശ്യപ്പെടുകയായിരുന്നു.രാജിക്കത്ത് നൽകിയ ശേഷം ഡൽഹിയിൽ തുടരുന്ന ആനന്ദബോസ് നോയിഡയിലെ സ്വന്തം വസതിയിലേക്ക് മാറുമെന്നാണ് സൂചന.

പശ്ചിമ ബംഗാൾ മുൻ ഗവർണർ ജഗ്‌ദീപ് ധൻകറിന്റെ ഗതിയാണ് ആനന്ദബോസിനുമെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് കളിയാക്കി.

മറ്റുപദവി നൽകിയേക്കും
അതൃപ്തിയോടെയാണ് ആനന്ദബോസ് രാജിക്കത്ത് നൽകിയത്. കേരളത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉന്നത പദവിയിൽ നിന്ന് മലയാളിയെ പുറത്താക്കി അപ്രീതി സമ്പാദിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അതിനാൽ മറ്റുപദവി നൽകി അനുനയിപ്പിക്കാനുള്ള ശ്രമവും നടക്കുന്നു. രാജി ആരോഗ്യകാരണങ്ങൾ മൂലമെന്നാണ് പാർട്ടി വിശദീകരണം.

ഇ​നി​ ​പ്ര​വ​ർ​ത്ത​നം​ ​കേ​ര​ള​ത്തിൽ

ന്യൂ​ഡ​ൽ​ഹി​:​ ​വി​ക​സി​ത​ ​ഭാ​ര​ത​ ​ല​ക്ഷ്യം​ ​കൈ​വ​രി​ക്കാ​ൻ​ ​ബി.​ജെ.​പി​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​കേ​ര​ള​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ​സി.​വി.​ ​ആ​ന​ന്ദ​ബോ​സ്.​ ​പ​ശ്ചി​മ​ ​ബം​ഗാ​ൾ​ ​ഗ​വ​ർ​ണ​റു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ ​ഹാ​ൻ​ഡി​ൽ​ ​വ​ഴി​ ​രാ​ജി​ക്കു​ശേ​ഷ​മു​ള്ള​ ​ആ​ദ്യ​പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.
പോ​സ്റ്റി​ന്റെ​ ​പൂ​ർ​ണ​രൂ​പം​:​ ​പ​ശ്ചി​മ​ ​ബം​ഗാ​ളി​ലെ​ ​എ​ന്റെ​ ​ഇ​ന്നിം​ഗ്സ് ​അ​വ​സാ​നി​ക്കു​ക​യാ​ണ്.​ ​ബം​ഗാ​ളി​ലെ​ ​ജ​ന​ങ്ങ​ൾ​ ​ന​ൽ​കി​യ​ ​സ്നേ​ഹ​ത്തി​നും​ ​ആ​ദ​ര​വി​നും​ ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​കേ​ര​ള​ത്തി​ലേ​ക്ക് ​താ​മ​സം​ ​മാ​റു​ക​യാ​ണ്.​ ​വി​ക​സി​ത​ ​ഭാ​ര​ത​മെ​ന്ന​ ​ല​ക്ഷ്യ​ത്തി​നാ​യി​ ​ദേ​ശീ​യ​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം​ ​പ്ര​വ​ർ​ത്തി​ക്കും.​ ​പു​തി​യ​ ​ദൗ​ത്യം​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​ഉ​പ​കാ​ര​ ​സ്‌​മ​ര​ണ​യാ​യി​ ​ഏ​റ്റെ​ടു​ക്കു​ന്നു.​ ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം,​ ​ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​ ​പ്ര​വ​ർ​ത്തി​ച്ച് ​കേ​ര​ള​ത്തി​ന്റെ​ ​ല​ക്ഷ്യ​ങ്ങ​ൾ​ ​മു​ന്നോ​ട്ട് ​കൊ​ണ്ടു​പോ​കാ​ൻ​ ​പ​ര​മാ​വ​ധി​ ​ശ്ര​മി​ക്കും.​ ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​തി​ ​മു​ർ​മു,​ ​പ്ര​ധാ​ന​മ​ന്ത്രി​ന​രേ​ന്ദ്ര​ ​മോ​ദി,​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ ​എ​ന്നി​വ​രു​ടെ​ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് ​ന​ന്ദി​യു​ള്ള​വ​നാ​ണ്.​ ​പു​തി​യ​ ​ഗ​വ​ർ​ണ​ർ​ ​ആ​ർ.​എ​ൻ.​ ​ര​വി​ക്ക് ​ആ​ശം​സ​ക​ൾ​ ​നേ​രു​ന്നു.
.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360