SignIn
Kerala Kaumudi Online
Tuesday, 23 June 2026 11.33 AM IST

വായനക്കളരി മഹോത്സവം

s

ആലപ്പുഴ : പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാല ബാലവേദി കൈതവന ആവണി റെസിഡന്റ്സ് അസോസിയേഷൻ ബാലവേദിയുമായി ചേർന്ന് വായനക്കളരി
മഹോത്സവം നടത്തി. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി എൻ.എസ് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ആവണി അസോസിയേഷൻ സെക്രട്ടറി ടോജി ആമുഖപ്രസംഗം നടത്തി.
ഭാരത് മാതാ കോളേജ് ഡീൻ ഓഫ് ആർട്സ് ഡോ.തോമസ് പനക്കളം, സ്‌കൂൾ ഓഫ് സ്‌കിൽസ് ഡയറക്ടർ പി.എം.ഷാജി,
കാർമ്മൽ പോളിടെക്നിക് ഫിസിക്കൽ ഡയറക്ടർ ജയിക് ജോസഫ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.
ബാലവേദി മെന്റർ ഇന്ദു സജികുമാർ നന്ദി പറഞ്ഞു. എൻ.എസ്.രാധാകൃഷ്ണൻ, ശിവൻ മംഗലത്ത്, മനോജ്, ടോജി, എസ്.സുരേഷ് ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL