SignIn
Kerala Kaumudi Online
Friday, 12 June 2026 6.39 AM IST

സൗജന്യ റേഷൻ: അപേക്ഷിക്കാം

ആലപ്പുഴ: ട്രോളിംഗ് നിരോധന കാലയളവിൽ തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും പീലിംഗ് ഉൾപ്പെടെയുള്ള അനുബന്ധത്തൊഴിലാളികൾക്കും സിവിൽ സപ്ലൈസ് വഴി സൗജന്യ റേഷൻ ലഭ്യമാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ റേഷൻ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്കിന്റെ പകർപ്പ്, യന്ത്രവത്കൃത മത്സ്യബന്ധന യാന/പീലിംഗ് ഉടമയുടെ സാക്ഷ്യപത്രം എന്നീ രേഖകൾ സഹിതം ബന്ധപ്പെട്ട മറൈൻ മത്സ്യഭവൻ ഓഫീസുകളിൽ ജൂൺ 17-നകം ഹാജരാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL