SignIn
Kerala Kaumudi Online
Friday, 12 June 2026 6.39 AM IST

രേഖകൾ ഹാജരാക്കണം

ആലപ്പുഴ: ആലപ്പുഴ തുറമുഖത്ത് തൊഴിലെടുത്തിരുന്ന 299 കയറ്റിറക്ക് തൊഴിലാളികൾക്ക് എല്ലാവർഷവും ഓണത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകിവരുന്ന ധനസഹായവും രണ്ടാഴ്ചത്തെ സൗജന്യ റേഷനും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളിയുടെ ആശ്രിതരാണെന്ന് തെളിയിക്കുന്നതിനുള്ള
രേഖകൾ ഹാജരാക്കണമെന്ന് ആലപ്പുഴ പോർട്ട് ഓഫീസർ അറിയിച്ചു.

ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് ,ഡിപെൻഡന്റ് സർട്ടിഫിക്കറ്റ് ,കൂടാതെ തൊഴിലാളികളെ തിരിച്ചറിയുന്നതിനായി നൽകിയിട്ടുള്ള മുദ്ര പതിപ്പിച്ച ടോക്കൺ എന്നിവ ബന്ധപ്പെട്ടവർ 30നകം ആലപ്പുഴ പോർട്ട് ഓഫീസിൽ നൽകണം. ഫോൺ:0477-2253213.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL