
ചേർത്തല:കൃഷിയാണ് ലഹരിയെന്ന ചിന്തയിലേക്ക് പുതുതലമുറ മാറണമെന്ന് എ.ഡി തോമസ് എം.എൽ.എ പറഞ്ഞു. കേരള സാബർമതി സാംസ്‌കാരിക വേദി സംഘടിപ്പിച്ച കലാസാഹിത്യ സംഗമവും,ലോക ഭക്ഷ്യ ദിനാചരണവും, പഠനോപകരണ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു,
ജില്ലാ മുൻ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ ചീഫ് അഡ്വ.പി.പി.ബൈജു ക്ലാസെടുത്തു.സമിതി കോ–ഓർഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ ചർച്ചയ്ക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കെ.ആർ.കുറുപ്പ് മാരാരിക്കുളം,ട്രഷറർ എം.ഇ.ഉത്തമക്കുറുപ്പ്,പ്രീത വേണു,പി.ടി.സുധർമ്മ, ആലപ്പി സ്‌നേഹ,സരസ്വതിയമ്മ,വി.എസ്.പുരുഷോത്തമകുറുപ്പ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |