ആലപ്പുഴ : മൂന്നു സെന്റ് ചതുപ്പിലെ ഒറ്റ മുറി വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ ചുറ്റുമുള്ള വസ്തുവിന്റെ ഉടമസ്ഥരെല്ലാം വേലികെട്ടിയെന്ന പരാതിയിൽ അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം. വി.ഗീത ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
ഹരിപ്പാട് ചിങ്ങോലി 13ാം വാർഡിൽ സച്ചുഭവനത്തിൽ സി. സുധയുടെയും മകൻ സച്ചുവിന്റെയും ദുരവസ്ഥയിലാണ് കമ്മീഷൻ ഇടപെട്ടത്. 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |