
കുട്ടനാട് : ഡി.വൈ.എഫ്.ഐ. നെടുമുടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ചെമ്പുംപുറം സൗത്ത് ഗവ.യു.പി.എസ് വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകൾ വിതരണം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിനോദ് പ്രഥമാദ്ധ്യാപിക റീമയ്ക്ക് പഠനോപകരണങ്ങൾ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. . ജനപ്രതിനിധിയും ഡി.വൈ .എഫ്.ഐ തകഴി ബ്ലോക്ക് ട്രഷററുമായ കെ.എസ്. ശ്രീകാന്ത് ,ഡി.വൈ.എഫ് .ഐ നെടുമുടി മേഖല സെക്രട്ടറി സനീഷ് കെ.ജഗൻ, നെടുമുടി മേഖല പ്രസിഡന്റ് പ്രതിഭ ശാലിനി, ബ്ലോക്ക് പഞ്ചായത്തംഗം പ്രിയങ്ക പ്രലോഷ്, സാഗർ, അരുൺ വാണിയപ്പുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |