
ചേർത്തല :തണ്ണീർമുക്കം ഗവ.ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ മഴക്കാലപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇലഞ്ഞാംകുളങ്ങര പകൽവീട്ടിൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണക്ലാസും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വിജയശ്രീ സുനിൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം രതി പ്രകാശൻ,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ആർ.യമുന,പഞ്ചായത്ത് അംഗങ്ങളായ രേഷ്മ രഞ്ജിത്,രമ്യ അനീഷ് എന്നിവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ഡോ.ആർ.അരുൾ ജ്യോതി ക്യാമ്പിന് നേതൃത്വം നൽകി. ബിജു മോൻ,സുരമ്യ,യോഗ ഇൻസ്ട്രക്ടർ സേതുലക്ഷ്മി, കുമുദവല്ലി,ശ്രീകല, ബിജുകുമാർ,ആകാശ്,നിസ,മനുജ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |