SignIn
Kerala Kaumudi Online
Saturday, 06 June 2026 4.58 AM IST

ഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു

dial

കൊച്ചി: ഹൈബി ഈഡൻ എം.പി നടത്തിയ ഡയാലിസിസ് ചലഞ്ചിന്റെ ഭാഗമായി 34 രോഗികൾക്ക് ഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു. എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2022ൽ ആരംഭിച്ച പദ്ധതിയിൽ 21ലക്ഷം രൂപയുടെ ഡയാലിസിസ് കൂപ്പണുകൾ വിതരണം ചെയ്തു. സോഷ്യൽ സർവീസ് സൊസൈറ്റിയാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ഡയറക്ടർ ഡോ. ആന്റണി സാജൻ മണുവേലിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. റോഷൻ റാഫേൽ നെയ്‌ശ്ശേരി, സിസ്റ്റർ ആലീസ്, സിസ്റ്റർ ഫ്രാൻസിസ്ക തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, BYBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL