SignIn
Kerala Kaumudi Online
Friday, 15 May 2026 6.46 PM IST

പാരാവെറ്റ് നിയമനം

ഇടുക്കി: മൃഗസംരക്ഷണവകുപ്പിന്റെ ദേവികുളം ബ്ലോക്കുകളിലേക്ക് പാരാവെറ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വി.എച്ച്.എസ്.ഇ. ലൈവ്‌സ്റ്റോക്ക് / ഡയറി / പൗൾട്രി മാനേജ്‌മെന്റ് കോഴ്സ് പാസായിരിക്കുന്നതോടൊപ്പം കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ആറ് മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്ക്സ്ഫാർമസി നഴ്സിംഗ് സ്റ്റെപ്പന്റിയറി ട്രെയിനിംഗ് സർട്ടിഫിക്കറ്റ് കിട്ടിയവരും ആയിരിക്കണം അപേക്ഷകർ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ വി.എച്ച്.എസ്.ഇ ലൈവ്‌സ്റ്റോക്ക് / ഡയറി/ പൗൾട്രി മാനേജ്‌മെന്റ് കോഴ്സ് പാസായവരോ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് ( എൻ.എസ്.ക്യു.എഫ് ) അടിസ്ഥാനമായി ഡയറി ഫാർമർ എന്റർപ്രണർ ( ഡി.എഫ്.ഇ )/ സ്‌മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ ( എസ്.പി.എഫ് ) എന്നിവയിൽ ഏതെങ്കിലും കോഴ്സ് പാസായിട്ടുള്ളവരെയും പരിഗണിക്കും. പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് എൽ.എം.വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. 15ന് രാവിലെ 11ന് ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL