SignIn
Kerala Kaumudi Online
Friday, 15 May 2026 6.05 PM IST

കാറ്റിലും മഴയിലും ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു

തൊടുപുഴ: ശക്തമായ കാറ്റിലും മഴയിലും കരിമണ്ണൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ മരം കടപുഴകി ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. കരിമണ്ണൂർ പന്നൂർ റൂട്ടിലായിരുന്നു ഇന്നലെ ഉച്ചയ്ക്ക് ശേഷം നാശനഷ്ടമുണ്ടായത്. പാതയോരത്ത് നിന്ന അഞ്ഞിലി റബർ അടക്കമുള്ള മരങ്ങൾ കടപുഴകി വീണാണ് നാലോളം ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞത്. ഇതോടെ മേഖലയിലെ വൈദ്യുതവിതരണം താറുമാറായി. തൊടുപുഴ ഫയർഫോഴ്സ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൂടാതെ പലയിടത്തും വ്യാപകമായി കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL