SignIn
Kerala Kaumudi Online
Friday, 12 June 2026 6.35 AM IST

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പിനെ കണ്ട് ഓടിയ സ്ത്രീക്ക് പരിക്ക്

sali
പരിക്കേറ്റ തൊഴിലാളി സ്ത്രീ സാലി

രാജാക്കാട്: മമ്മട്ടിക്കാനത്ത് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പിനെ കണ്ട് ഓടിയ തൊഴിലാളി സ്ത്രീക്ക് വീണ് പരിക്ക്. മമ്മട്ടിക്കാനം സ്വദേശിയായ സാലിയുടെ കാലിനാണ് പരിക്കേറ്റത്. കാട് പിടിച്ച് കിടന്നിരുന്ന തോട് വൃത്തിയാക്കുന്നതിനിടെയാണ് സാലി പാമ്പിന്റെ മുന്നിൽപ്പെട്ടത്. സാലിക്ക് നേരെ ചീറ്റിയടുത്ത പാമ്പിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാൽ വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കാലിന് പരിക്കേറ്റ ഇവരെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ആദ്യം രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. കാലിന് പൊട്ടലുള്ളതിനാൽ പിന്നീട് അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL