കാഞ്ഞങ്ങാട്: മുസ്‌ലിം ലീഗിനും സമസ്തയ്ക്കും സമൂഹത്തിനും സമുദായത്തിനും തണലേകിയ നായകനായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്ന് പ്രഗത്ഭ പണ്ഡിതനും സമസ്ത ജില്ല മുശാവറ അംഗവുമായ ഇബ്രാഹിം മുസ്‌ലിയാർ കൊവ്വൽപള്ളി അഭിപ്രായപ്പെട്ടു. തന്റെ ആരോഗ്യവും സമ്പത്തും സ്വാധീനവും മറ്റുള്ളവർക്കായി നീക്കിവെച്ച മെട്രോയെപ്പോലെ അധികം ആൾക്കാരുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സംഘടിപ്പിച്ച മെട്രോ അനുസ്മരണ പ്രാർത്ഥന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ഇ.എ ബക്കർ, അഡ്വ. എൻ.ഇ ഖാലിദ്, വൺ ഫോർ അബ്ദുറഹ്മാൻ, എ.പി ഉമ്മർ, എ. ഹമീദ് ഹാജി, ഖദീജ ഹമീദ്, ശംസുദ്ദീൻ ആവിയിൽ, സി.എച്ച് അഹ്മദ് കുഞ്ഞി ഹാജി, ഇബ്രാഹിം പാലാട്ട്, എം.എസ് ഹമീദ് ഹാജി, പി.എം ഫാറൂഖ്, താജുദ്ദീൻ കമ്മാടം, ബഷീർ കൊവ്വൽപള്ളി, ടി. അന്തുമാൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |