
കൊല്ലം: കെൽട്രോണിൽ വിവിധ മാദ്ധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ടെലിവിഷൻ ജേർണലിസം, ഡിജിറ്റൽ മീഡിയ - സോഷ്യൽ മീഡിയ ജേർണലിസം, വാർത്താ അവതരണം, ആങ്കറിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. ബിരുദം നേടിയവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം. പഠന കാലയളവിൽ മാദ്ധ്യമ സ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനവും ഇന്റേൺഷിപ്പ് അവസരങ്ങളും ലഭിക്കും. അവസാന തീയതി: ജൂൺ 20. ഫോൺ: 9544958182.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |