
കരുനാഗപ്പള്ളി: വായന വാരാഘോഷത്തോടനുബന്ധിച്ച് പ്രാദേശിക എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് സബർമതി ഗ്രന്ഥശാല ഏർപ്പെടുത്തിയ നാലാമത് സബർമതി അക്ഷരപുരസ്‌കാരത്തിനും അക്ഷരശ്രീ പുരസ്കാരത്തിനും കൃതികൾ ക്ഷണിച്ചു. കഥ, നോവൽ, കവിത, ബാലസാഹിത്യം, യാത്രാവിവരണം എന്നീ വിഭാഗങ്ങളിൽ പ്രത്യേകം പുരസ്‌കാരം നൽകും. കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാർക്ക് സബർമതി അക്ഷര പുരസ്‌കാരത്തിനും താലൂക്കിന് പുറത്തുള്ളവർക്ക് ഇതേ മേഖലയിൽ അക്ഷരശ്രീ പുരസ്കാരത്തിനും അപേക്ഷിക്കാം. സെക്രട്ടറി, സബർമതി ഗ്രന്ഥശാല, പടനായർകുളങ്ങര തെക്ക്, കരുനാഗപ്പള്ളി പി.ഒ, 690518 എന്ന വിലാസത്തിൽ 18 നുള്ളിൽ അപേക്ഷിക്കണം. ഫോൺ: 9847530274.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |