
കൊല്ലം: ജില്ലാ യോഗ അസോസിയേഷനും ചേതന യോഗയും ചേർന്ന് ഇന്ന് കൊല്ലം ബീച്ചിൽ മെഗാ യോഗ പ്രദർശനം സംഘടിപ്പിക്കും. വൈകിട്ട് 4ന് കെ.എൻ.ബാലഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടൈറ്റസ് ലൂക്കോസ് അദ്ധ്യക്ഷനാകും. സെക്രട്ടറി ബി.ചന്ദ്രസേനൻ, മുൻ എം.പി പി.രാജേന്ദ്രൻ, റവ.ഡോ.സിൽവി ആന്റണി, എസ്.സുദേവൻ, യോഗ അസോ. ഒഫ് കേരള പ്രസിഡന്റ് ബി.ബാലചന്ദ്രൻ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, ചേതന യോഗ പ്രസിഡന്റ് എം.എ.സത്താർ എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ യോഗ അസോ. ജില്ലാ പ്രസിഡന്റ് ടൈറ്റസ് ലൂക്കോസ്, ബി.ചന്ദ്രസേനൻ, ജെ.ജയ, വിനീത, ആശ അഭിലാഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |