SignIn
Kerala Kaumudi Online
Friday, 05 June 2026 5.43 AM IST

നേത്രദാനം ചെയ്തു

certifcte

കോട്ടയം : വെച്ചൂർ സക്ഷമയുടെ നേതൃത്വത്തിൽ എട്ടാമത് നേത്രദാനം നടന്നു. കൈപ്പുഴമുട്ട് ദർഭത്തറ സദാശിവൻ (84) മരണാനന്തരമായി നേത്രങ്ങൾ ദാനം ചെയ്തു. അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുന്ന സക്ഷമ ചാരിറ്റബിൾ സംഘടനയുടെ വെച്ചൂർ യൂണിറ്റാണ് നേത്രങ്ങൾ ഏറ്റുവാങ്ങിയത്. സംഘടനയുടെ 178-ാമത് നേത്രസ്വീകരണവുമായിരുന്നു ഇത്. സദാശിവന്റെ അടിയന്തിരദിനത്തോടനുബന്ധിച്ച് നേത്രദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച കുടുംബത്തെ ആദരിച്ച് സംഘടനയുടെ സർട്ടിഫിക്കറ്റ് കൈമാറി. വെച്ചൂർ പഞ്ചായത്ത് ആറാം വാർഡ് അംഗം മോഹൻദാസ് കുടുംബാംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL