SignIn
Kerala Kaumudi Online
Friday, 05 June 2026 5.42 AM IST

ഗൈനക്കോളജി വിഭാഗത്തിന് ദേശീയ ഗുണനിലവാര അംഗീകാരം

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന് ദേശീയ ആരോഗ്യ മിഷൻ (എൻ.എച്ച്.എം.) നടപ്പാക്കുന്ന 'ലക്ഷ്യ' പദ്ധതിയുടെ ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. പുനർമൂല്യനിർണയത്തിൽ 96.5 ശതമാനം മാർക്ക് നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ പ്രസവമുറികളുടെയും മാതൃത്വ ശസ്ത്രക്രിയാ തിയേറ്ററുകളുടെയും സേവന നിലവാരം വിലയിരുത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങൾക്കാണ് 'ലക്ഷ്യ' ഗുണനിലവാര സർട്ടിഫിക്കേഷൻ നൽകുന്നത്. 2022 ലാണ് കോട്ടയം മെഡിക്കൽ കോളേജിന് ആദ്യമായി 'ലക്ഷ്യ' അംഗീകാരം ലഭിച്ചത്. കേരളത്തിൽ ഈ അംഗീകാരം നേടിയ ആദ്യ സർക്കാർ മെഡിക്കൽ കോളേജായിരുന്നു. നിലവിലെ പുനർമൂല്യനിർണയത്തിലും ഉയർന്ന സ്‌കോർ നിലനിർത്തി അംഗീകാരം പുതുക്കാനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL