
കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയിൽ രണ്ടുമാസം വളർച്ചയെത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. ആശുപത്രിയിലെ ഔഷധ ഉദ്യാനത്തോട് ചേർന്ന് വളർന്നിരുന്ന കഞ്ചാവ് ചെടി കണ്ട് സംശയം തോന്നിയ രോഗിയുടെ ബന്ധു ചിത്രം എടുക്കുകയും തുടർന്ന് എക്‌സൈസുമായി ബന്ധപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് ഉടൻ എത്തിച്ചേർന്ന എക്‌സൈസ് സംഘം ചെടി കഞ്ചാവ് തന്നെയെന്ന് സ്ഥിരീകരിക്കുകയും നീക്കം ചെയ്യുകയും ചെയ്തു. ഏറെ രോഗികൾ ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയിൽ ഇത്രയും നാൾ എങ്ങനെയാണ് കഞ്ചാവ് ചെടി വളർന്നുവെന്നതിൽ എക്‌സൈസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |