
കോട്ടയം : ദേശീയ ആരോഗ്യദൗത്യം ആയുഷ് വിഭാഗവും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതിയും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യകേരളം കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കോട്ടയം നഗരസഭാദ്ധ്യക്ഷൻ എം.പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജി. ഹരികുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷ സാലി മാത്യു, നഗരസഭാംഗം ജോസ് വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |