മുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികളുടെ കൂട്ടായ്മയായ ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ മുക്കത്ത് തിരുവമ്പാടി എം.എൽ.എ സി.കെ കാസിമിനുള്ള ആദരവും അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കപ്പിയേടത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.പ്രേമൻ സി.കെ.കാസിമിന് മെമന്റോ നൽകി. തിരിച്ചറിയൽകാർഡിന്റെ വിതരണം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിത നിർവഹിച്ചു. നടുക്കണ്ടി അബൂബക്കർ , വി പി ചാത്തൻ ,റീന പ്രകാശ്, ഭാസ്കരൻ കരണങ്ങാട്ട് , ബാലൻ നായർ ,പ്രജിത പ്രദീപ് ,കെ.ടി മൻസൂർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |