കാരമൂല : ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കുമാരനെല്ലൂർ ഗവ. എൽ.പി സ്‌കൂളിൽ 'ഇക്കോ സ്പാർക്ക്' എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മുഷീർ പട്ടാംകുന്നൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ അനുശ്രീ അദ്ധ്യക്ഷത വഹിച്ചു. ഹരിത കർമ്മ സേന സെക്രട്ടറി ശ്യാമ സതീഷ്, അംഗം നാരായണി കെ.പി എന്നിവരെ ആദരിച്ചു. എസ്.എം.സി ചെയർമാൻ ശരത് ശിവൻ, എം.പി.ടി.എ ചെയർപേഴ്സൺ മോബിക, എസ്.ആർ.ജി കൺവീനർ രസ്ന പ്രസംഗിച്ചു. സീനിയർ അസിസ്റ്റന്റ് ഫൗസിയ ജി പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനദ്ധ്യാപകൻ ടി.കെ ജുമാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സുനിത നന്ദിയും പറഞ്ഞു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |