മുക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് വനിതാവിംഗിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. യൂണിറ്റ് പ്രസിഡന്റ് പി.അലി അക്ബർ, സെക്രട്ടറി വി.പി അനീസുദ്ധീൻ, ട്രഷറർ ഡിറ്റോ തോമസ്, മറ്റു ഭാരവാഹികൾ എന്നിവർക്കായിരുന്നു സ്വീകരണം. സി.കെ കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുക്കത്ത് വിശ്രമകേന്ദ്രം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റംഗങ്ങൾ എം.എൽ.എയ്ക്ക് നിവേദനം നൽകി. വനിതാവിംഗ് പ്രസിഡന്റ് റൈഹാന നാസർ അദ്ധ്യക്ഷത വഹിച്ചു. റഫീഖ് മാളിക മുഖ്യപ്രഭാഷണം നടത്തി. ഹസീന മുജീബ്, ചന്ദ്രൻ കപ്പിയേടത്ത്, മജീദ് പോളി, കെ.സി നൂറുദ്ധീൻ, പി.പുരുഷോത്തമൻ, ടി.പി ഫൈസൽ, അജ്മൽ, എൻ.നജ്മ, ജസീല അസീസ്, റിനി ജോയ്സ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |