കോഴിക്കോട്: മുതിർന്ന അഭിഭാഷകൻ അഹമ്മദ്കുട്ടി പുത്തലത്ത് രചിച്ച കനലൂതും കനവുകൾ എന്ന കവിതാസമാഹാരം കാലിക്കറ്റ് ബാർ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഗോവ മുൻ ഗവർണർ അഡ്വ പി.എസ് ശ്രീധരൻപിള്ള പ്രകാശനം ചെയ്തു.
സുപ്രീംകോടതി അഭിഭാഷകൻ ജസ്റ്റിസ് ആർ.ബസന്ത് വിശിഷ്ടാതിഥിയായി. പ്രിൻസിപ്പൽ ജില്ല ജഡ്ജി വി.എസ് ബിന്ദുകുമാരി പുസ്തകം ഏറ്റുവാങ്ങി. കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.ആലിക്കോയ അദ്ധ്യക്ഷനായി. അഡ്വ.എസ്.പി ഷഫ്ന കവിത അവതരിപ്പിച്ചു. ബാർ കൗൺസിൽ അംഗം അഡ്വ.എം ജയദീപ്, അബ്ദുല്ലക്കോയ കണ്ണങ്കടവ്, അഡ്വ. അഹമ്മദ്കുട്ടി പുത്തലത്ത്, കെ സുനിൽകുമാർ, അഡ്വ. കെ. സന്ദീപ്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |