SignIn
Kerala Kaumudi Online
Thursday, 11 June 2026 4.35 AM IST

കോഴിക്കോട് മെഡിക്കൽ കോളേജിൽ വന്ധ്യത ചികിത്സാവിഭാഗം തുടങ്ങും: മന്ത്രി

aro
മന്ത്രി മുരളീധരൻ കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിക്കുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. മെഡിക്കൽ കോളേജിലെ ഡോ. ജയറാം പണിക്കർ ഹാളിൽ ചേർന്ന യോഗത്തിൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും പുതിയ തസ്തികകൾ സൃഷ്ടിക്കാനും അത്യാധുനിക ചികിത്സാസൗകര്യങ്ങൾ ഒരുക്കാനും അനുമതിയായി.

മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ നഴ്സിംഗ് ഓഫീസർ തസ്തികകൾ വർദ്ധിപ്പിക്കും. റേഡിയോതെറാപ്പി വിഭാഗത്തിൽ സീനിയർ റെസിഡന്റ് തസ്തിക സൃഷ്ടിക്കും. ഓർത്തോപീഡിക്സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തിക പുതുതായി അനുവദിക്കും. ഇന്റർവെൻഷൻ റേഡിയോളജി വിഭാഗത്തിന് പുതിയ ഫാക്കൽറ്റി അല്ലെങ്കിൽ എച്ച്.ഒ.ഡിയെ നിയമിക്കും. വന്ധ്യത ചികിത്സാരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ 'റീപ്രൊഡ്ര്രകീവ് മെഡിസിൻ' വിഭാഗം പുതുതായി ആരംഭിക്കാനും തീരുമാനമായി. കുട്ടികളുടെ ഐ.സി.യു കൂടുതൽ സൗകര്യങ്ങളോടെ മൂന്നാം നിലയിലേക്ക് മാറ്റും. കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൾക്കായി നിലവിലുള്ള ഓപ്പറേഷൻ തിയറ്റർ നവീകരിക്കാനും തീരുമാനിച്ചു. ഹൃദയസംബന്ധമായ ശസ്ത്രക്രിയകൾക്ക് അത്യന്താപേക്ഷിതമായ ഹാർട്ട്ലംഗ് മെഷീൻ വാങ്ങാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ എല്ലാ എം.എൽ.എമാരും മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ വെന്റിലേറ്ററുകൾ വാങ്ങാൻ അവരുടെ ഫണ്ട് വിനിയോഗിക്കും. ആശുപത്രിയിലെ പഴയ കാഷ്വാലിറ്റിയിലുള്ള ചോർച്ച പരിഹരിക്കാനും, വർഷങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാനും മന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ അഡ്വ. കെ ജയന്ത് എം.എൽ.എ, കോളേജ് പ്രിൻസിപ്പൽ കെ.ജി സജിത്ത്, സൂപ്രണ്ട് ഡോ.എം.പി ശ്രീജയൻ തുടങ്ങിയവർ പങ്കെടുത്തു.

'​മെ​ഡി.​കോ​ള​ജി​ലെ​ ​തി​ര​ക്ക് ​കു​റ​ക്കാൻ
ബീ​ച്ച് ​ആ​ശു​പ​ത്രി​ ​ശ​ക്തി​പ്പെ​ടു​ത്തും'

കോ​ഴി​ക്കോ​ട്:​ ​ബീ​ച്ച് ​ആ​ശ​പ​ത്രി​യി​ലെ​ ​നി​ല​വി​ലെ​ ​പ​രി​മി​തി​ക​ൾ​ ​പ​രി​ഹ​രി​ച്ച് ​നി​ല​വാ​രം​ ​ഉ​യ​ർ​ത്തു​മെ​ന്ന് ​മ​ന്ത്രി​ ​കെ.​മു​ര​ളീ​ധ​ര​ൻ.​ ​ബീ​ച്ച് ​ആ​ശു​പ​ത്രി​ ​സ​ന്ദ​ർ​ശി​ച്ച​ ​മ​ന്ത്രി​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​യോ​ഗ​ത്തി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​ത്.​ ​ആ​ശു​പ​ത്രി​യു​ടെ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​നം,​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ,​ ​ഒ​രോ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും​ ​ഡോ​ക്ട​ർ​മാ​രു​ടെ​യും​ ​മ​റ്റ് ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​വി​ന്യാ​സം​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​മ​ന്ത്രി​ ​വി​ല​യി​രു​ത്തി.​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​തി​ര​ക്ക് ​കു​റ​യ്ക്കാ​ൻ​ ​ബീ​ച്ച് ​ആ​ശു​പ​ത്രി​യെ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് ​അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ഇ​തി​നാ​വ​ശ്യ​മാ​യ​ ​എ​ല്ലാ​ ​ന​ട​പ​ടി​ക​ളും​ ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ക്കും.​ ​യോ​ഗ​ത്തി​ൽ​ ​അ​ഡ്വ.​കെ​ ​ജ​യ​ന്ത് ​എം.​എ​ൽ.​എ,​ ​ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ട് ​ഡോ.​ ​സ​ച്ചി​ൻ​ ​ബാ​ബു,​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഇ​ൻ​ ​ചാ​ർ​ജ് ​ഡോ.​വി​ ​പി​ ​രാ​ജേ​ഷ് ​വി​വി​ധ​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ക​ൾ​ ​ജീ​വ​ന​ക്കാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL