കുന്ദമംഗലം: കുന്ദമംഗലത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് തയ്യാറാക്കുന്ന മാസ്റ്റർ പ്ലാൻ അവലോകന യോഗം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ എം.എ റസാഖ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്നു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവ ഉൾപ്പെടെ വിനിയോഗിച്ച് മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന നിർമ്മാണ പ്രവൃത്തികളുടെയും ജനക്ഷേമ പദ്ധതികളുടെയും നിലവിലെ അവസ്ഥ ചർച്ച ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ഫസീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.വി ജാഫർ, എം.കെ നദീറ, സി.വി സംജിത്ത്, കെ.പി രാജൻ, സി.മുനീറത്ത്, എം.എസ്. സുലിൻ, എൽ.എസ്.ജി.ഡി അഡീഷണൽ ഡയറക്ടർ നജില ഉബൈദുള്ള, കെ. പി മനോജൻ എന്നിവർ പങ്കെടുത്തു. ഓരോ വകുപ്പിന് കീഴിലും നടക്കുന്ന പദ്ധതികളുടെ പുരോഗതി റിപ്പോർട്ട് ഉദ്യോഗസ്ഥർ സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |