SignIn
Kerala Kaumudi Online
Friday, 12 June 2026 6.32 AM IST

സ്കൂൾ കെട്ടിടോദ്ഘാടനവും അനുമോദനവും

k
മേപ്പയ്യൂർ ഗവ : വൊക്കേഷനൽ ഹയർസെക്കണ്ടറി സ്‌കൂളിൽ എസ് എസ് കെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി നിർമിച്ച അഡീഷണൽ ക്ലാസ് മുറികൾ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ : മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻറി സ്‌കൂളിൽ എസ് എസ് കെ സ്റ്റാർസ് പദ്ധതിയിൽ നിർമിച്ച കെട്ടിടോദ്ഘാടനവും പ്ലസ്ടു, വി .എച്ച്. എസ് .ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത മുഖ്യാതിഥിയായി. പി. ടി. എ പ്രസിഡന്റ് വി.പി.ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് ഉപഹാരങ്ങൾ നൽകി. പ്രധാനാദ്ധ്യാപിക എം. പ്രീതി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷാദ് പൊന്നങ്കണ്ടി, എസ് എം സി ചെയർമാൻ ഷബീർ ജനത്ത്, പി.ടി എ വൈസ് പ്രസിഡന്റ് കെ.എം. എ.അസീസ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ടി.കെ. പ്രമോദ് കുമാർ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ എം. സക്കീർ സ്വാഗതവും എ. സുബാഷ് കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL