SignIn
Kerala Kaumudi Online
Friday, 12 June 2026 6.32 AM IST

പഠനോപകരണ വിതരണം

kit
നിർധന വിദ്യാർത്ഥികൾക്കുള്ള മുക്കം കരുണ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പുസ്തകക്കിറ്റുകൾ വിതരണം ചെയ്തപ്പോൾ

മുക്കം: നിർധന വിദ്യാർത്ഥികൾക്കുള്ള മുക്കം കരുണ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പഠനോപകരണ കിറ്റുകൾ നീലേശ്വരം ഹയർസെക്കൻഡറി, മുത്തേരി ഗവ. യു പി, അഗസ്ത്യൻമുഴി എയുപി, മണാശ്ശേരി ജിയുപി എന്നീ സ്കൂളുകളിൽ വിതരണം നടത്തി.

നീലേശ്വരം ഹയർ സെക്കൻഡറിയിൽ പ്രധാനാദ്ധ്യാപകൻ (ഇൻ ചാർജ്) അബ്ദു നാസറും നീലേശ്വരം ഹയർ സെക്കൻഡറിയിൽ പ്രിൻസിപ്പൽ ഇൻ ചാർജ് മൃദുലയും മുത്തേരി ജി യു പിയിൽ പ്രധാനാദ്ധ്യാപിക സന്ധ്യ തോമസും അഗസ്ത്യൻമുഴി താഴക്കോട് യു പി സ്കൂളിൽ പ്രധാനാദ്ധ്യാപിക കെ ആർ മീവാറും മണാശ്ശേരി ജി യു പി സ്കൂളിൽ പ്രധാനാദ്ധ്യാപിക ബബിതയും കിറ്റുകൾ ഏറ്റുവാങ്ങി. കരുണ ഭാരവാഹികളായ ഐപി ഉമർ, വി.അബ്ദുൽ കരീം,സലാം മുണ്ടോളി, വി അബ്ദുൽജബ്ബാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL