കോഴിക്കോട്/ കൽപ്പറ്റ: ലഹരിമരുന്ന് ഉപയോഗവും കടത്തും തടയാൻ പൊലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാനിൽ വയനാട്ടിലും കോഴിക്കോട്ടും ഇതുവരെ പൊക്കിയത് 292 പേരെ. ഈ മാസം ഇതുവരെ കോഴിക്കോട് 237 കേസുകൾ രജിസ്റ്റർ ചെയ്തു. 79.467 ഗ്രാം എം.ഡി.എം.എയും 933.53 ഗ്രാം കഞ്ചാവും. 196 എണ്ണം കഞ്ചാവ് ബീഡിയും പിടികൂടി.ഡോഗ് സ്‌ക്വാഡിനെയും ഡ്രോണുമുപയോഗിച്ചാണ് വ്യാപക പരിശോധന, കഴിഞ്ഞ ദിവസം കസബ സ്റ്റേഷൻ പരിധിയിലെ പാളയം ബസ് സ്റ്റാൻഡ്, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ എസ്.ഐ നിമിൻ കെ. ദിവാകരന്റെ നേതൃത്വത്തിൽ പരിശോധിച്ചു. മുപ്പത്തിയഞ്ചോളം പേരടങ്ങുന്ന സംഘാംഗങ്ങൾ പങ്കെടുത്തു. പ്രത്യേക പരിശീലനം ലഭിച്ച 296 ബ്ലാക്കി എന്ന സ്‌നിഫർ നായയുടെയും ഡ്രോണിന്റെയും സ്‌ട്രൈക്കർ ടീമിന്റെയും സഹായത്തോടെയായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.
വയനാട് ജില്ലയിൽ പത്തു ദിവസത്തിനുള്ളിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു. 53 പേർ പിടിയിലായി. 2.130 കിലോഗ്രാം കഞ്ചാവ്, 7.7 ഗ്രാം ഹാഷിഷ് ഓയിൽ, 43 കഞ്ചാവ് നിറച്ച സിഗരറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളുടെയും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
കോഴിക്കോട്
കേസ് 237, അറസ്റ്റ് 239
വയനാട്
കേസ് 51 ; അറസ്റ്റ് 53
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |