
നിലമ്പൂർ: പ്രവാസി യുവാക്കളുടെ കൂട്ടായ്മയായ സ്‌നേഹഭവൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിലമ്പൂർ പാടിക്കുന്ന് നഗറിലെ കുടയില്ലാത്ത മുഴുവൻ കുട്ടികൾക്കും കുടകൾ വിതരണം ചെയ്തു. കുടകളുടെ വിതരണ ഉദ്ഘാടനം നിലമ്പൂർ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് മോഹൻ നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ സമീർ പുളിക്കൽ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ശിഹാബ് (ഇണ്ണി) മുഖ്യ പ്രഭാഷണം നടത്തി. നിലമ്പൂർ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി വിനീത്, പ്രസ്സ് ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം ഹാരിസ്, ട്രസ്റ്റ് അംഗങ്ങളായ മുഹമ്മദ് അൽഹറുദ്ദീൻ, യാസർ അറാഫത്ത്, പി. സഫീർ എന്നിവർ സംസാരിച്ചു. ട്രസ്റ്റിന്റെ നേതൃത്വത്തില കിടപ്പുരോഗികൾക്കുള്ള സഹായവും ഡയാലിസിസ് രോഗികൾക്കുള്ള സഹായവും ചെയ്തുവരുന്നുണ്ട്. ഭക്ഷണ കിറ്റുകളും നൽകുന്നതായി ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |