SignIn
Kerala Kaumudi Online
Thursday, 11 June 2026 4.40 AM IST

പറവണ്ണ സലഫി സ്‌കൂളിൽ പ്രീ പ്രൈമറി പ്രവേശനോത്സവം 

s
പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രീ പ്രൈമറി പ്രവേശനോത്സം

തിരൂർ: അക്ഷരമുറ്റത്തേക്ക് എത്തിയ നവാഗതർക്ക് ആവേശത്തോടെ വരവേൽപ്പൊരുക്കി വിദ്യാലയം. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രീ പ്രൈമറി എൽ.കെ.ജി വിദ്യാർഥികളുടെ പ്രവേശനോത്സവം ശ്രദ്ധേയമായി. ഒരോവിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകിയാണ് വരവേറ്റത്. പ്രവേശനോത്സവ ഉദ്ഘാടനം സ്‌കൂൾ മനേജർ എം.കെ.അബ്ദുൽ മജീദ് മാസ്റ്റർ നിർവഹിച്ചു. മനേജ്‌മെന്റ് അംഗം സി.എം.അബ്ദുള്ളകുട്ടി, പ്രഥമാദ്ധ്യാപകൻ ടി.മുനീർ, റസാക് പലോളി, ജെ.ആർ.സി കോ-ഓർഡിനേറ്റർ ഹമീദ് പാറയിൽ, സി.സി.എ കോ-ഓർഡിനേറ്റർ സി.ടി.നൂർജഹാൻ, എസ്.ആർ.ജി കൺവീനർ കെ.പ്രിയ, സ്റ്റാഫ് സെക്രട്ടറി സി.എം.സി.അർഷാദ്, ടി.എം.നാസർ സംബന്ധിച്ചു. വിദ്യാലയത്തിലെ ജെ.ആർ.സി യൂണിറ്റ് അംഗങ്ങൾ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL