
എടക്കര: എസ്.സി.ഐ നിലമ്പൂർ ലേജിയന്റെ നേതൃത്വത്തിൽ നിലമ്പൂർ ഇന്ദിരാ ഗാന്ധി മെമ്മോറിയൽ റെസിഡൻഷ്യൽ സ്‌കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. ചടങ്ങ് എസ്.സി.ഐ നിലമ്പൂർ പ്രസിഡന്റ് പി.ശ്രീനിവാസൻ വൃക്ഷതൈ നട്ടു ഉദ്ഘാടനം ചെയ്തു. എസ്.സി.ഐ എൻ.ജി.ബി കോ-ഓർഡിനേറ്ററും പാലേമാട് വിവേകാനന്ദ ഹയർസെക്കന്ററി അദ്ധ്യാപികയുമായ ടി.എസ്.രജനി പരിസ്ഥിതി സംരക്ഷണ ക്ലാസെടുത്തു. ചടങ്ങിൽ സജി തോമസ്, ട്രഷറർ വി.പ്രദീപ്, ഐ.പി.പി ഫിറോസ്ഖാൻ, പ്രീത, അജി പ്രഭ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |