എടയൂർ എസ്.വി.എ.എൽ.പി സ്‌കൂളിന് മുന്നിലെ റോഡിൽ മഴക്കാലത്ത് രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് മൂലമുള്ള യാത്രാ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു.പി.ടി.എ പ്രസിഡന്റ് എൻ.ടി.ശിഹാബ് . എടയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഇന്ദിരയ്ക്ക് നിവേദനം കൈമാറി. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
നിവേദനത്തിന്റെ പകർപ്പ് പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എൻജിനീയർക്കും സമർപ്പിച്ചിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പ് മന്ത്രി, കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ. എന്നിവർക്കും നിവേദനം സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |