നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ മന്ത് രോഗ സമൂഹ ചികിത്സ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.മായാണ്ടി ഉദ്ഘാടനം ചെയ്തു. ഡോ. ലക്ഷ്മിപ്രിയ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ആരോഗ്യം ജോയ്സൺ ബോധവത്കരണ ക്ലാസ് നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബിത പ്രശാന്ത്, ആശ വർക്കർമാരായ കെ.ആർ.വിദ്യ, എൻ.മുറുകെശ്വരി, കെ.ദീപ, നഴ്സിംഗ് ഓഫീസർ എം.സി.ഡിൻസി, ആശുപത്രി ജീവനക്കാരായ പി.സുജിത, സജിത, സൈനു സണ്ണി, ഉമേഷ് എന്നിവർ പങ്കെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി.അഫ്സൽ, എസ്.ശരൺറാം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |