പാലക്കാട്: തൃക്കടീരി ഗ്രാമപഞ്ചായത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാതഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കുട്ടികൃഷ്ണൻ നിർവഹിച്ചു. വീരമംഗലം ജി.എം.എൽ.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത വൈസ് പ്രസിഡന്റ് കെ.ശ്രീലത അദ്ധ്യക്ഷയായി. ജനപ്രതിനിധികളായ പി.റിയാനത്ത്, ജസ്ന നൗഷാദ്, ദീപേഷ് കുമാർ, ഷബീർ നീരാണി, സുബിത ബേബി, റിനീഷ്, രജനി, ജിനേഷ്, രമണി, അസി. സെക്രട്ടറി രജിതകുമാരി, ഹെൽത്ത് ഇൻസ്‌പെക്ടർ രതിക, ഹെഡ്മാസ്റ്റർ രാധാകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് കദീജ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |