SignIn
Kerala Kaumudi Online
Friday, 12 June 2026 6.35 AM IST

കെ.പി.എസ്.ടി.എ

kpsta

പത്തനംതിട്ട: ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകൾ നേരിടുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ സമിതി ആവശ്യപ്പെട്ടു. സെൻസസിന്റെ പേരിൽ അദ്ധ്യാപക സ്ഥലമാറ്റങ്ങളും സ്ഥാനക്കയറ്റങ്ങളും വൈകിക്കുന്ന നടപടി പിൻവലിക്കണം. സർവീസിൽ കിട്ടുന്ന ഏക പ്രമോഷനും നഷ്ടപ്പെട്ട് വിരമിക്കേണ്ട സാഹചര്യമാണ്. പ്രമോഷൻ ലഭിക്കുന്നവർക്ക് പകരം റിസർവ് ലിസ്റ്റിലുള്ളവരെ ഉപയോഗിച്ചും സ്ഥലംമാറ്റം ലഭിക്കുന്നവരോട് സമ്മതപത്രം വാങ്ങിയും പ്രശ്നം പരിഹരിക്കണം. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം ഉണ്ടാകണമെന്ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി.ജി കിഷോർ എന്നിവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL