
പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റുന്നതിന്ന് മുന്നോടിയായി സബ് കമ്മിറ്റി പരിശോധന ആരംഭിച്ചു. വസ്തു ഉടമകളെ നേരിൽ കണ്ട് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി നിർദ്ദേശം നൽകും. പഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, വൈസ് പ്രസിഡന്റ് എം.കെ.മനോജ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആനന്ദവല്ലി, ലൂയിസ് സാമൂവൽ, ടി.ലിജ, മെമ്പർമാരായ കെ.പ്രകാശ് കുമാർ, ഹരികുമാർ, പ്രഭ, വി.ശങ്കർ എന്നിവരാണ് സബ് കമ്മിറ്റി അംഗങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |