
വെണ്മണി : ഹരിതകർമ്മസേന അംഗങ്ങൾക്ക് രണ്ട് ലക്ഷംരൂപ വരെ ഇൻഷുറൻസ് കവറേജ് ലഭിക്കുന്ന കുടുംബശ്രീ മിഷന്റെ ഹെൽത്ത് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന.എ.കെ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഖദീജ ഷിബു, വാർഡ് അംഗങ്ങളായ ഉദയൻ കരിപാലിൽ, സിസി സാമുവൽ, സെൻസിലാൽ.എം.എസ്, കല നാരയണൻ, സി.ഡി.എസ് ചെയർ പേഴ്സൺ സിമി മനോജ്, പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത്.എ.ജെ, അസിസ്റ്റന്റ് സെക്രട്ടറി ഷാജി.എസ്, വി.ഇ.ഒ കാർത്തിക് വിശ്വാസ്, അഖിൽ പ്രകാശ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |