SignIn
Kerala Kaumudi Online
Friday, 12 June 2026 6.35 AM IST

എച്ച് 1 എൻ 1: കുട്ടികളിൽ ശ്രദ്ധ വേണം

h1n111

പത്തനംതിട്ട : എച്ച് 1 എൻ 1 ഇൻഫ്ളൂവൻസ, വൈറൽ പനി എന്നിവ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ആവശ്യമായ ചികത്സതേടണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ എൽ.അനിതകുമാരി അറിയിച്ചു.


ശ്രദ്ധിക്കേണ്ടത്

1.വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്നതിന് മുമ്പും ചുമച്ചതിനോ തുമ്മിയതിനോ ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് കൈകൾ കഴുകണം.
2. ചുമക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പർ അല്ലെങ്കിൽ കൈമുട്ടിന്റെ ഉൾഭാഗം ഉപയോഗിച്ച് മൂക്കും വായും മൂടണം. ഉപയോഗിച്ച ടിഷ്യൂ ഉടൻ മാലിന്യപ്പെട്ടിയിൽ നിക്ഷേപിച്ച് കൈകൾ കഴുകണം.
3. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ സ്പർശിക്കരുത്. വെള്ളക്കുപ്പി, ഭക്ഷണപാത്രം, ഗ്ലാസ്, ടവൽ, ഇതേപോലുള്ള വസ്തുക്കൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
4. ചുമയോ പനിയോ ഉള്ള സഹപാഠികളിൽ നിന്ന് അകലം പാലിക്കണം. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാസ്‌ക് ധരിക്കണം. പനി, തൊണ്ടവേദന, ശരീരവേദന, ശ്വാസതടസ്സം എന്നിവ ഉണ്ടായാൽ സ്‌കൂളിൽ വരാതെ വീട്ടിൽ വിശ്രമിക്കുകയും അദ്ധ്യാപകരെ അറിയിക്കുകയും ചെയ്യണം. ധാരാളം വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, മതിയായ ഉറക്കം ഉറപ്പാക്കുക.
5. ക്ലാസ് മുറികളിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കാൻ ജനലുകളും വാതിലുകളും തുറന്നിടണം. പൊതുസ്ഥലങ്ങളിൽ തുപ്പരുത്.

ലക്ഷണങ്ങൾ

ശ്വാസംമുട്ടൽ അല്ലെങ്കിൽ വേഗത്തിലുള്ള ശ്വസനം, ചുണ്ടുകൾ നീലനിറമാകുക, അമിത ക്ഷീണം, ആശയക്കുഴപ്പം, ഉണർത്താൻ ബുദ്ധിമുട്ട്, തുടർച്ചയായി ഉയർന്ന പനി നിലനിൽക്കുക, നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ, ചുമ വർധിക്കുക അല്ലെങ്കിൽ നെഞ്ചുവേദന ഉണ്ടാകുക എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL