കഴക്കൂട്ടം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപത്തെ റോഡിൽ വെട്ടിയിട്ട മണ്ണ് മാറ്റാത്തത് അപകടക്കെണിയാകുന്നു. ഇതുകാരണം പള്ളിപ്പുറം പെട്രോൾ പമ്പ് മുതൽ അണ്ടർപാസിലേക്ക് തിരിയുന്ന ജംഗ്ഷൻ വരെയുള്ള അരക്കിലോമീറ്ററിലധികം ദൂരത്ത് ചെളിയാണ്.
മഴ പെയ്‌താൽ ഇതുവഴി പോകുന്ന ഇരുചക്ര വാഹനങ്ങൾ കൂട്ടത്തോടെ തെന്നിവീഴുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം രാത്രിയും അപകടമുണ്ടായി. ദേശീയപാത അതോറിട്ടിയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അനാസ്ഥയാണ് ഈ ദുരിതത്തിന് കാരണമെന്നാണ് ആരോപണം. അപകടം വർദ്ധിച്ചതോടെ നാട്ടുകാർ ഹൈവേ അധികൃതരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അടിയന്തരമായി ചെളി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് എസ്എഫ്ഐയും കെഎസ്യു പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ നടന്ന പൊലീസ് നടപടിയിൽ
വൈകുന്നേരങ്ങളിൽ കാറ്റുംകൊണ്ട് സൊറ പറഞ്ഞിരിക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനും ഒരിക്കൽ തമ്പുരാൻ പാറയിലെത്തുന്നവർ പിന്നീട് വീണ്ടും ഇവിടേയ്ക്ക വരുന്നത് പതിവാണ്.