SignIn
Kerala Kaumudi Online
Saturday, 13 June 2026 7.37 PM IST

അരികത്തുവാർ - അണ്ടൂർ വഴി ബസ് സർവീസ് ആരംഭിക്കണം

മുടപുരം: ജനസാന്ദ്രതയേറിയ കിഴുവിലം പഞ്ചായത്തിലെ അരികത്തുവാർ - അണ്ടൂർ - പണ്ടിവാരം വഴി ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യ ശക്തമാകുന്നു. സർവീസ് ആരംഭിച്ചാൽ മാമംനട,കുരിശ്ശിയോട്,പന്തലക്കോട്,അരികത്തുവാർ,പണ്ടിവാരം,അണ്ടൂർ,ആക്കോട്ടുവിള, പുകയിലത്തോപ്പ് നിവാസികളുടെ യാത്ര ക്ലേശത്തിനു പരിഹാരമാകും. അരികത്തുവാർ - അണ്ടൂർ - പണ്ടിവാരം വഴി ബസ് സർവീസ് ഇല്ലാത്തതാണ് നാട്ടുകാരെ വലയ്ക്കുന്നത്. പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽപ്പെടുന്ന അറുനൂറോളം കുടുബത്തിലെ നൂറുകണക്കിന് യാത്രക്കാർക്ക് ബസ് യാത്രചെയ്യണമെങ്കിൽ രണ്ടര കിലോമീറ്ററിലധികം കാൽനടയാത്ര ചെയ്ത് പുകയിലത്തൊപ്പിലോ നാഷണൽ ഹൈവേയിലെ പതിനെട്ടാം മയിലിലോ എത്തണം. ഇതുവഴിയുള്ള ബസ് റൂട്ടിന് വേണ്ടി മുൻ കാലങ്ങളിൽ നിരവധി അപേക്ഷകൾ അധികാര സ്ഥാനങ്ങളിൽ സമർപ്പിച്ചിരുന്നു. ബസ് റൂട്ട് ഏറ്റെടുക്കാൻ ബസ് ഉടമകൾ തയാറായതോടെ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിട്ടി അനുമതി നൽകിയാൽ ബസ് റൂട്ട് തുടങ്ങും. ആറ്റിങ്ങൾ -ചിറയിൻകീഴ് റോഡിലെ ചെറുവള്ളിമുക്കിൽ നിന്ന് സർവീസ് ആരംഭിച്ച് അരികത്തുവാർ - അണ്ടൂർ - പണ്ടിവാരം വഴി ചിറയിൻകീഴ് -കോരാണി റോഡിലെ പുകയിലതോപ്പിലെത്തി സർവീസ് നടത്താൻ കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL