
തിരുവനന്തപുരം: മാനദണ്ഡ വിരുദ്ധമായി റവന്യൂ വകുപ്പ് ജീവനക്കാരെ സ്ഥലം മാറ്റുന്ന നടപടിക്കെതിരെ ജോയിന്റ് കൗൺസിലും കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷനും സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി.ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്.സജീവ് ഉദ്ഘാടനം ചെയ്തു.കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് എസ്.കെ.എം.ബഷീർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഹരിദാസ് ഇറവങ്കര സ്വാഗതം പറഞ്ഞു.എം.എസ്.സുഗൈദ കുമാരി,പി.ശ്രീകുമാർ,എം.ജെ.ബെന്നിമോൻ,എസ്.പി.സുമോദ്,സി.എ.അനീഷ്,സതീഷ് കെ.ഡാനിയൽ,വി.എച്ച്.ബാലമുരളി,ഹുസൈൻ പതുവന,എം.എ.നൗഷാദ്,വിനോദ് വി.നമ്പൂതിരി,മനോജ്.പി.ഡി തുടങ്ങിയവർ പങ്കെടുത്തു.എസ്.ജയരാജ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |