
തിരുവനന്തപുരം: കേരള കോൺഗ്രസ് ജേക്കബ് വട്ടിയൂർക്കാവ് നിയോജക മണ്‌ഡലം കമ്മിറ്റിയുടെയും വലിയവിള മണ്ഡലം കമ്മിറ്റിയുടെയും നേത്യത്വത്തിൽ നടന്ന പഠനോപകരണ വിതരണം പാർട്ടി ജനറൽ സെക്രട്ടറി കരുമം സുന്ദരേശൻ നിർവഹിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് ജവാദ് സലീമിന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം സെക്രട്ടറി ദിനു സ്വാഗതം പറഞ്ഞു.ജില്ലാ വർക്കിംഗ് പ്രസിഡന്റ് പാച്ചല്ലൂർ രഞ്ജിത്ത്,ജില്ലാ സെക്രട്ടറി താരാ.ടി,മണ്ഡലം ഭാരവാഹികളായ നദീറ,ബിജു,നിഖിൽ രാജ്,ഷിനോജ്,റിനോജ്,രാജേന്ദ്രൻ ആർ, ത്വയ്യിബ് സലീം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |