SignIn
Kerala Kaumudi Online
Thursday, 11 June 2026 4.41 AM IST

ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം

anukumari

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പയിൽ വാർഷിക ലക്ഷ്യം നേടാൻ കൂടുതൽ ഉദാരസമീപനം വേണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി പറഞ്ഞു. കളക്ടറേറ്റിൽ നടന്ന ജില്ലാതലബാങ്കിംഗ് അവലോകനസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

2025-26 സാമ്പത്തികവർഷത്തിൽ ജില്ലയിലെ ബാങ്കുകൾ 38,690 കോടിരൂപ മുൻഗണനാവായ്പ നൽകി. 114 ശതമാനം ലക്ഷ്യം കൈവരിച്ചു. കാർഷികമേഖലയിൽ 23,348 കോടി രൂപയും,എം.എസ്.എം.ഇ മേഖലയിൽ 12,453 കോടിരൂപയുമാണ് വായ്പ നൽകിയത്. 2026 മാർച്ച് 31വരെ ജില്ലയിലെ ബാങ്ക്നിക്ഷേപം 1,56,765 കോടി രൂപയും,വായ്പ 1,18,672 കോടി രൂപയുമാണ്.949 ബാങ്ക് ശാഖകളാണ് ജില്ലയിലുള്ളത്.

ജില്ലാകളക്ടർ അനുകുമാരി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.ലീഡ് ബാങ്കായ ഐ.ഒ.ബി ഡെപ്യൂട്ടി ജനറൽ മാനേജർ പ്രഥുമൻ കുമാർ സിൻഹ സ്വാഗതം പറഞ്ഞു. റിസർവ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫീസർ വി.എസ്.അഖിൽ,നബാർഡ് ജില്ലാ വികസന മാനേജർ അൽ നിഹാദ് മുഹമ്മദ് എന്നിവർ ബാങ്കുകളുടെ നിക്ഷേപ വായ്പാവിതരണപ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ലീഡ് ഡിസ്ടിക്ട് മാനേജർ എസ്.ജയമോഹൻ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL