കഴക്കൂട്ടം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള പ്രതിക്കായി തെരച്ചിൽ ശക്തമാക്കി പൊലീസ്. ലോഡ്‌ജിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ വിളപ്പിൽശാല സ്വദേശി ശരത്തിനെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്.
തുമ്പ സ്വദേശിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് കഴക്കൂട്ടത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതെന്നും നഗ്നചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. ആദ്യം വലിയതുറ സ്റ്റേഷനിലാണ് പരാതി നൽകിയത്. എന്നാൽ സംഭവം നടന്നത് കഴക്കൂട്ടത്ത് ആയതിനാൽ കേസ് കഴക്കൂട്ടം പൊലീസിന് കൈമാറുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |