SignIn
Kerala Kaumudi Online
Friday, 12 June 2026 6.38 AM IST

ലോക കപ്പ്: നഗരസഭയുടെ വിളംബര ജാഥ

ചാലക്കുടി: നഗരസഭയുടെ ലോകകപ്പ് ഫുട്ബാൾ ആഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ വിളംബര ജാഥ നടത്തി. ജാഥയിൽ കൗൺസിൽമാരും ഫുട്ബാൾ പ്രേമികളും പങ്കെടുത്തു. ചെയർപേഴ്‌സൺ ആലീസ് ഷിബു അടക്കം കൂടുതൽ പേരും അർജന്റീന ആരാധകരായിരുന്നു. വൈസ് ചെയർമാൻ കെ.വി.പോൾ,സ്ഥിരം സമിതി അദ്ധ്യക്ഷൻ ഒ.എസ്.ചന്ദ്രൻ എന്നിവർ ബ്രസീൽ കുപ്പമായമിട്ടു. ജിൽ ആന്റണി,വി.ജെ.ജോജു,കെ.ടി.ജോണി എന്നിവർ ഫ്രാൻസിനൊപ്പം അണിനിരന്നു. വിത്സൻ പാണാട്ടുപറമ്പിൽ, ലിജി ജോജി,വി.ജെ.ജോജി,ബിന്ദു മാർട്ടിൻ,അൽഫോൺസ ചാക്കോ,ഡിൻസി അരുൺ തുടങ്ങിയവർ അർജന്റീന പക്ഷത്ത് നിന്നു. നഗരസഭ അങ്കണത്തിൽ എല്ലാ ദിവസവും മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ കാണിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL