
ചെറുതുരുത്തി: മെമ്മോറിയൽ കൾച്ചറൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ ഒൻപതാം അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ജൂൺ 15ന് കേരളകലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കും. കലാമണ്ഡലം ലീലാമ്മ ലാസ്യലീല പുരസ്‌കാരം കലാമണ്ഡലം പുഷ്പലത അർഹയായി. കലാമണ്ഡലം വൈസ് ചാൻസർ ഡോ. അനന്തകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.ഡോ. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. കലാമണ്ഡലം വിമല മേനോൻ മുഖ്യാതിഥിയാകും. കലാമണ്ഡലം സരസ്വതി അവാർഡ് സമർപ്പണം നടത്തുമെന്ന് ഡോ. കലാമണ്ഡലം കൃഷ്ണപ്രിയ ഗോപാൽ, രമ്യ സുധാകരൻ, കലാമണ്ഡലം ഗോപകുമാർ, കവിത കൃഷ്ണകുമാർ, കലാമണ്ഡലം സംഗീത പ്രസാദ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |