SignIn
Kerala Kaumudi Online
Friday, 12 June 2026 6.39 AM IST

മികവുറ്റ തലമുറ വളർന്നുവരട്ടെ; യുവത്വത്തിന്റെ ഭാവി ശോഭനമാകട്ടെ: തോമസ് ഉണ്ണിയാടൻ എം.എൽ.എ

photo
1

തൃശൂർ: മികവുറ്റ ഒരു തലമുറയാണ് നാടിനാവശ്യമെന്നും യുവതയുടെ ഭാവി ശോഭനമാകട്ടെയെന്നും തോമസ് ഉണ്ണിയാടൻ എം.എൽ.എ. ലഹരിയുടെയും മറ്റും പിന്നാലെ പോയി ജീവിതം നരകതുല്യമാക്കുന്ന യുവാക്കളെ അതിൽ നിന്നും തിരികെ കൊണ്ടുവരാൻ കേരളകൗമുദി സംഘടിപ്പിക്കുന്ന സാമൂഹിക പ്രസക്തിയുള്ള പരിപാടികളിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളകൗമുദി തൃശൂർ യൂണിറ്റ്,​ മാഗ്നറ്റ് സ്റ്റഡി എബ്രോഡുമായി ചേർന്ന് സി.കെ. മേനോൻ അനുസ്മരണ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് ഉണ്ണിയാടൻ. വിദേശ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകൾ വിദ്യാർത്ഥികൾ തേടുന്നതോടൊപ്പം അതേക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട ജോയിന്റ് ആർ.ടി.ഒ സാൻജോ വർഗീസ്, റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (എൻഫോഴ്‌സ്‌മെന്റ്) എം.വി.ഐ: പി.വി. ബിജു എന്നിവർ വിശിഷ്ടാതിതിഥികളായി. ഇരിങ്ങാലക്കുട എസ്.ഐ: അനു ജോസ്, ജീവകാരുണ്യ പ്രവർത്തകൻ ബാലൻ അമ്പാടത്ത് എന്നിവർ ആശംസകൾ നേർന്നു. കരിയർ കോച്ചും കരിയർ സ്ട്രാറ്റജിസ്റ്റുമായ ജോബിൻ കുര്യാക്കോസ് ബിയോണ്ട് ദി ഡ്രീംസ് എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.

മാഗ്‌നറ്റ് സ്റ്റഡി എബ്രോഡ് സ്ഥാപക ഡയറക്ടർ അശ്വിൻ പ്രദീപ്, മാഗ്‌നറ്റ് ജനറൽ മാനേജർ സരിഗ ഡി. മേനോൻ എന്നിവർ വിദേശ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകളെക്കുറിച്ചും തിരഞ്ഞെടുക്കേണ്ട കോഴ്‌സുകളെക്കുറിച്ചും ക്ലാസെടുത്തു. തുടർന്ന് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് മെറിറ്റ് അവാർഡ് വിതരണവും നടന്നു. കേരളകൗമുദി ഇരിങ്ങാലക്കുട ലേഖകൻ വി.ആർ. സുകുമാരൻ നന്ദി രേഖപ്പെടുത്തി.

വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സം​ ​ആ​ശ​ങ്ക​ക​ൾ​ ​ഇ​ല്ലാ​തെ​;​ ​അ​ശ്വി​ൻ​ ​പ്ര​ദീ​പ്‌

വി​ദേ​ശ​വി​ദ്യാ​ഭ്യാ​സ​ത്തെ​ക്കു​റി​ച്ച് ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്ന​ ​ആ​ശ​ങ്ക​ക​ൾ​ ​ക​ഴി​ഞ്ഞ​ ​കു​റ​ച്ചു​നാ​ളു​ക​ളാ​യി​ ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ് ​സ്ഥാ​പ​ക​ ​ഡ​യ​റ​ക്ട​ർ​ ​അ​ശ്വി​ൻ​ ​പ്ര​ദീ​പ്.​ ​നി​ല​വി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ര​ക്ഷി​താ​ക്ക​ളു​മെ​ല്ലാം​ ​ഉ​യ​ർ​ന്ന​ ​ജീ​വി​ത​ ​നി​ല​വാ​രം​ ​ല​ക്ഷ്യ​മി​ട്ട​മാ​ണ് ​വി​ദേ​ശ​വി​ദ്യാ​ഭ്യാ​സം​ ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ ​വി​ദേ​ശ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​അ​ന​ന്ത​സാ​ധ്യ​ത​ക​ളാ​ണ് ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​തു​റ​ന്നി​ടു​ന്ന​ത്.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഏ​ത് ​ആ​വ​ശ്യ​ങ്ങ​ൾ​ക്കും​ ​ഒ​പ്പം​ ​മാ​ഗ്‌​ന​റ്റും​ ​ഉ​ണ്ടാ​കു​മെ​ന്നും​ ​അ​ശ്വി​ൻ​ ​പ​റ​ഞ്ഞു.

പ​ദ്ധ​തി​ക​ളോ​ടെ​ ​ക​രി​യ​ർ​ ​തെ​ര​ഞ്ഞെ​ടു​ക്ക​ണം​:​ ​ജോ​ബി​ൻ​ ​കു​ര്യാ​ക്കോ​സ്

വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കൃ​ത്യ​മാ​യ​ ​പ​ദ്ധ​തി​ക​ളോ​ടെ​ ​ക​രി​യ​ർ​ ​തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് ​ക​രി​യ​ർ​ ​കോ​ച്ചും​ ​ക​രി​യ​ർ​ ​സ്ട്രാ​റ്റ​ജി​സ്റ്റു​മാ​യ​ ​ജോ​ബി​ൻ​ ​കു​ര്യാ​ക്കോ​സ്.​ ​ഏ​ത് ​കോ​ഴ്‌​സ് ​പ​ഠി​ക്ക​ണ​മെ​ന്നു​ള്ള​ ​തീ​രു​മാ​നം​ ​ഭാ​വി​യി​ൽ​ ​നി​ങ്ങ​ളു​ടെ​ ​ജീ​വി​ത​ത്തെ​ത്ത​ന്നെ​ ​മാ​റ്റി​മ​റി​ച്ചേ​ക്കാം.​ ​ഉ​റ​ച്ച​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മു​ന്നോ​ട്ട് ​പോ​കാ​ൻ​ ​കേ​ര​ള​കൗ​മു​ദി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഇ​ത്ത​രം​ ​പ​രി​പാ​ടി​ക​ൾ​ ​ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

സാ​മൂ​ഹി​ക​ ​അ​വ​ബോ​ധ​മു​ള്ള ത​ല​മു​റ​ ​വ​ള​ര​ട്ടെ​:​ ​പി.​വി.​ ​ബി​ജു

സാ​മൂ​ഹി​ക​ ​അ​വ​ബോ​ധ​മു​ള്ള​ ​ഒ​രു​ ​പു​തു​ത​ല​മു​റ​ ​വ​ള​ർ​ന്നു​വ​രേ​ണ്ട​ത് ​നാ​ടി​ന്റെ​ ​ആ​വ​ശ്യ​മാ​ണെ​ന്നും​ ​അ​തി​ലേ​ക്കു​ള്ള​ ​മു​ന്നേ​റ്റ​ത്തി​ന് ​സ​ഹാ​യ​ക​ര​മാ​കു​ന്ന​ ​പ​രി​പാ​ടി​ക​ളാ​ണ് ​കേ​ര​ള​കൗ​മു​ദി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും​ ​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​ ​എ​ൻ​ഫോ​സ്‌​മെ​ന്റ് ​എം.​വി.​ഐ​ ​പി.​വി.​ ​ബി​ജു.​ ​നി​ര​ത്തു​ക​ളി​ൽ​ ​യു​വാ​ക്ക​ളു​ടെ​ ​ജീ​വ​ൻ​ ​പൊ​ലി​യു​ന്ന​ ​സം​ഭ​വ​ങ്ങ​ൾ​ ​വ​ർ​ധി​ച്ചു​വ​രു​ന്ന​ത് ​സാ​മൂ​ഹി​കാ​വ​ബോ​ധ​ത്തി​ന്റെ​യും​ ​ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തി​ന്റെ​യും​ ​കു​റ​വാ​ണ് ​കാ​ണി​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

മൂ​ല്യ​ങ്ങ​ൾ​ ​മു​റു​കെ​ ​പി​ടി​ച്ചാക​ണം​ ​:​ ​ബാ​ല​ൻ​ ​അ​മ്പാ​ട​ത്ത്

മൂ​ല്യ​ങ്ങ​ൾ​ ​മു​റു​കെ​പ്പി​ടി​ച്ചാ​വ​ണം​ ​പു​തു​ത​ല​മു​റ​ ​മു​ന്നോ​ട്ട് ​പോ​കേ​ണ്ട​തെ​ന്ന് ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ക​നും​ ​സാ​മൂ​ഹി​ക​ ​പ്ര​വ​ർ​ത്ത​ക​നു​മാ​യ​ ​ബാ​ല​ൻ​ ​അ​മ്പാ​ട​ത്ത്.​ ​മാ​താ​പി​താ​ക്ക​ളെ​യും​ ​ഗു​രു​ക്ക​ന്മാ​രെ​യും​ ​മ​റ​ക്ക​രു​ത്.​ ​വെ​റു​ക്കു​ന്ന​വ​രെ​പ്പോ​ലും​ ​ചേ​ർ​ത്ത് ​നി​റു​ത്താ​നു​ള്ള​ ​സാ​മൂ​ഹി​ക​ബോ​ധ്യ​ത്തി​ലേ​ക്ക് ​കൗ​മാ​ര​ക്കാ​രാ​യ​ ​കു​ട്ടി​ക​ൾ​ ​വ​ള​ര​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ഉ​ത്ത​ര​വാ​ദി​ത്വ​ ​ബോ​ധ​മു​ള്ള​വ​രാ​ക​ട്ടെ​ ​:​ ​സാ​ൻ​ജോ​ ​വ​ർ​ഗീ​സ്

ഉ​ത്ത​ര​വാ​ദി​ത്വ​ ​ബോ​ധ​മു​ള്ള​വ​രാ​യി​ ​പു​തു​ത​ല​മു​റ​ ​മാ​റ​ണ​മെ​ന്നും​ ​നാ​ളെ​യു​ടെ​ ​ന​ല്ല​ ​പൗ​ര​ന്മാ​രാ​യി​ ​വ​ള​ര​ണ​മെ​ന്നും​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ജോ​യി​ന്റ് ​ആ​ർ.​ടി.​ഒ​ ​സാ​ൻ​ജോ​ ​വ​ർ​ഗീ​സ്.​ ​അ​ങ്ങ​നെ​ ​ഒ​രു​ ​ത​ല​മു​റ​യെ​ ​വാ​ർ​ത്തെ​ടു​ക്കാ​ൻ​ ​സാ​ധി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​കേ​ര​ള​കൗ​മു​ദി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​എ​ല്ലാ​ ​പ​രി​പാ​ടി​ക​ൾ​ക്കും​ ​പൂ​ർ​ണ​ ​പി​ന്തു​ണ​യു​ണ്ടാ​കും.​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം​ ​മ​റ്റു​ ​മേ​ഖ​ല​ക​ളി​ലും​ ​വി​ജ​യി​ക്കാ​ൻ​ ​കു​ട്ടി​ക​ൾ​ക്ക് ​സാ​ധി​ക്ക​ട്ടെ​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​ശം​സി​ച്ചു.

വി​ജ​യ​ങ്ങ​ൾ​ ​തു​ട​ര​ട്ടെ​:​ ​അ​നു​ ​ജോ​സ്

പ​രീ​ക്ഷ​യി​ൽ​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​നേ​ടു​ന്ന​ത് ​പോ​ലെ​ ​ത​ന്നെ​ ​പ്ര​ധാ​ന​മാ​ണ് ​ജീ​വി​ത​ത്തി​ലും​ ​വി​ജ​യ​ങ്ങ​ൾ​ ​കൈ​വ​രി​ക്കു​ന്ന​തെ​ന്ന് ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​എ​സ്.​ഐ​ ​അ​നു​ ​ജോ​സ്.​ ​ഈ​ ​വി​ജ​യ​ങ്ങ​ൾ​ ​എ​ല്ലാ​ ​കാ​ല​ത്തും​ ​തു​ട​ര​ട്ടെ.​ ​വി​ജ​യ​ങ്ങ​ൾ​ ​ആ​ഘോ​ഷ​മാ​ക്കു​ന്ന​ത് ​പോ​ലെ​ ​ത​ന്നെ​ ​പ​രാ​ജ​യ​ങ്ങ​ളെ​ ​അം​ഗീ​ക​രി​ക്കാ​നും​ ​എ​ല്ലാ​വ​ർ​ക്കും​ ​സാ​ധി​ക്ക​ട്ടെ​യെ​ന്നും​ ​അ​വ​ർ​ ​കൂ​ട്ടി​ചേ​ർ​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL